കൊച്ചി: കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചും പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയും എല്ലാ ആരാധനാലയങ്ങളും തുറക്കാന്‍ അനുവാദം നല്‍കണമെന്നു സീറോ മലബാര്‍ സഭാ കുടുംബക്കൂട്ടായ്മ. ഒന്നര മാസത്തിലേറെക്കാലമായി ആരാധനാലയങ്ങള്‍ അടിച്ചിട്ടിരിക്കുകയാണ്.
ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ആരാധനാലയങ്ങളെ മാത്രം ഒഴിവാക്കിയത് നിരാശാജനകമാണ്. മാനദണ്ഡങ്ങള്‍ യഥാക്രമം പുതുക്കി ആരാധനാലയങ്ങളുടെ പ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങള്‍ക്കു വിധേയമായി സാധാരണ രീതിയിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
സീറോ മലബാര്‍ സഭാ കുടുംബക്കൂട്ടായ്മ ഡയറക്ടര്‍ റവ. ഡോ.ലോറന്‍സ് തൈക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ.രാജു ആന്റണി, സെക്രട്ടറി ഡോ. ഡെയ്സന്‍ പാണേങ്ങാടന് എന്നിവര്‍ പ്രസംഗിച്ചു.
ആരാധനാലയങ്ങളെ മാത്രം ഒഴിവാക്കിയത് നിരാശാജനകം: സീറോ മലബാര്‍ കുടുംബ കൂട്ടായ്മ
12:52 AM Jun 22, 2021 | Deepika.com