ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്ക​ണമെന്നാവശ്യപ്പെട്ട് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് നി​വേ​ദ​നം ന​ല്‍​കി

12:52 AM Jun 22, 2021 | Deepika.com
കൊ​ച്ചി: ലോ​ക്ഡൗ​ണി​ല്‍ ഇ​ള​വു പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രി​മി​ത പ​ങ്കാ​ളി​ത്ത​ത്തോ​ടെയും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള​നു​സ​രി​ച്ചും ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ സ​മി​തി മു​ഖ്യ​മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ല്‍​കി.

കോ​വി​ഡി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളി​ല്‍​പ്പെ​ട്ടു വി​ഷ​മി​ക്കു​ന്ന​വ​ര്‍​ക്ക് ആ​ശ്വാ​സ​മാ​കാ​ന്‍ രൂ​പീ​ക​രി​ച്ച ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് കോ​വി​ഡ് ആ​ക്‌ഷന്‍ ഫോ​ഴ്സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കു​ന്ന​തോ​ടെ ഇ​ട​വ​ക​ത​ല​ത്തി​ല്‍ കൂ​ടു​ത​ല്‍ വി​പു​ല​മാ​ക്കും. കോ​വി​ഡ് അ​തി​ജീ​വ​ന​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ പൂ​ര്‍​ണ പി​ന്തു​ണ​യു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി​ക്ക് അ​യ​ച്ച ക​ത്തി​ല്‍ ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​ജു പ​റ​യ​ന്നി​ല​വും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ലും വ്യ​ക്ത​മാ​ക്കി.

എ​ല്ലാ​വ​ര്‍​ക്കും സൗ​ജ​ന്യ വാ​ക്സി​ന്‍ എ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം സ്വാ​ഗ​തം ചെ​യ്യു​ന്നു. ഇ​ത് എ​ത്ര​യും വേ​ഗം ന​ട​പ്പാ​ക്ക​ണ​മെ​ന്നും ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഭാ​ര​വാ​ഹി​ക​ളാ​യ ബെ​ന്നി ആ​ന്‍റ​ണി, ജോ​സു​കു​ട്ടി മാ​ട​പ്പ​ള്ളി, ഐ​പ്പ​ച്ച​ന്‍ ത​ടി​ക്കാ​ട്ട്, വ​ര്‍​ഗീ​സ് ആ​ന്‍റ​ണി, റി​ന്‍​സ​ണ്‍ മ​ണ​വാ​ള​ൻ, ബേ​ബി പെ​രു​മാ​ലി​ല്‍, വ​ര്‍​ക്കി നി​ര​പ്പേ​ല്‍, ചാ​ക്കോ​ച്ച​ന്‍ കാ​ര​മ​യി​ൽ, ബാ​ബു ക​ദ​ളി​മ​റ്റം, ചാ​ര്‍​ളി മാ​ത്യു, അ​ഡ്വ. ഗ്ലാ​ഡി​സ് ചെ​റി​യാ​ന്‍, ട്രീ​സ ലി​സ് സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.