തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും തമ്മില്‍ തുറന്നപോരിനു കളമൊരുങ്ങിയ ബ്രണ്ണന്‍ കോളജ് വിവാദവുമായി ഇനി മുന്നോട്ടില്ലെന്ന് സിപിഎം. ഇത് സംബന്ധിച്ച് സിപിഎം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവന് ഇന്നലെ നിലപാട് വ്യക്തമാക്കി. പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കെ.സുധാകരന് പറഞ്ഞത് അദ്ദേഹത്തിന്റെ പദവിക്ക് ചേര്‍ന്നതല്ല. കെപിസിസി അധ്യക്ഷന്‍ വിഷയങ്ങളെ കൈകാര്യം ചെയ്യേണ്ട രീതിയിലല്ല അദ്ദേഹം കൈകാര്യം ചെയ്തതത്. സുധാകരന് പറഞ്ഞ കാര്യത്തിന് അതേതരത്തില്‍ തന്നെ സിപിഎം മറുപടി നല്കി. അതോടെ അത് അവിടെ അവസാനിച്ചു. എല്ലാദിവസവും ഇതിന് മറുപടി പറയേണ്ട കാര്യമില്ല എന്നായിരുന്നു ഇക്കാര്യത്തില്‍ വിജയരാഘവന്റെ മറുപടി.
മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും പരസ്യമായി നടത്തുന്ന വാക്പപോര് സമൂഹത്തില്‍ അവമതിപ്പ് ഉണ്ടാക്കുമെന്ന ആശങ്കയും നേതൃത്വത്തിന് ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് ഈ വിഷയം ഇനി ചര്‍ച്ചയാക്കേണ്ടെന്ന നിലപാടിലേക്ക് എത്തിയതെന്നാണ് സൂചന.
ബ്രണ്ണന്‍ പോര് അവസാനിപ്പിച്ച് സിപിഎം
12:52 AM Jun 22, 2021 | Deepika.com