ക​ട​യ്ക്കാ​വൂ​ര്‍ പോ​ക്സോ കേ​സ്:  അ​മ്മ നി​ര​പ​രാ​ധി

12:52 AM Jun 22, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: അ​മ്മ മ​ക​നെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​പ്പെ​ട്ട ക​ട​യ്ക്കാ​വൂ​ര്‍ പോ​ക്സോ കേ​സി​ല്‍ വ​ന്‍ വ​ഴി​ത്തി​രി​വ്. പ​തി​മൂ​ന്നു​കാ​ര​നാ​യ മ​ക​നെ അ​മ്മ പീ​ഡി​പ്പി​ച്ചെ​ന്ന ആ​രോ​പ​ണം വ്യാ​ജ​മാ​ണെ​ന്നും കേ​സി​ല്‍ അ​മ്മ നി​ര​പ​രാ​ധി​യാ​ണെ​ന്നും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി.

കേ​സി​ല്‍ പ​തി​മൂ​ന്നു​കാ​ര​ന്‍റെ മൊ​ഴി വി​ശ്വാ​സ​യോ​ഗ്യ​മ​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കു​ന്ന റി​പ്പോ​ര്‍​ട്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ഇ​ന്ന​ലെ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചു. വി​ശ​ദ​മാ​യ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്കുശേ​ഷ​മാ​ണു ക​ണ്ടെ​ത്ത​ലു​ക​ളെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം കോ​ട​തി​യെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ പ്ര​ത്യേ​ക പോ​ക്സോ കോ​ട​തി​യി​ലാ​ണ് അ​ന്വേ​ഷ​ണസം​ഘം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​ത്.

ഡി​സി​പി ദി​വ്യ വി. ​ഗോ​പി​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ചിരു​ന്നത്. കേ​സി​ല്‍ സം​ശ​യ​മു​യ​രു​ക​യും അ​മ്മ കു​റ്റം നി​ഷേ​ധി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഹൈ​ക്കോ​ട​തി​യു​ടെ പ്ര​ത്യേ​ക നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു ക​ട​യ്ക്കാ​വൂ​ര്‍ പോ​ക്സോ കേ​സ് അ​ന്വേ​ഷ​ണം പു​തി​യ സം​ഘ​ത്തെ ഏ​ല്‍​പ്പി​ച്ച​ത്.