ചെറുപുഴ: നാൽപ്പാടി വാസു വധക്കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും കേസിൽ പ്രതിയാക്കപ്പെട്ട 13 പേരും കുറ്റവാളികളല്ലെന്ന് സംശയാതീതമായി തെളിഞ്ഞതാണെന്നും കേസിൽ പുനരന്വേഷണ സാധ്യതയില്ലെന്നും കേസിലെ ആറാം പ്രതിയായിരുന്ന വി.പി. ദാസൻ പറഞ്ഞു.
സുധാകരന്റെ കൂടെയുണ്ടായിരുന്ന ലോനാപ്പി എന്ന ലോനപ്പനെ കല്ലെറിഞ്ഞു വീഴിക്കുകയും സുധാകരൻ സഞ്ചരിച്ചിരുന്ന കാറിന്റെ ചില്ല് കല്ലേറിൽ തകരുകയും ചെയ്തപ്പോൾ ഗത്യന്തരമില്ലാതെ ഗൺമാൻ വെടിവയ്ക്കുകയായിരുന്നു എന്നും ദാസന് പറഞ്ഞു.
നാൽപ്പാടി വാസു വധക്കേസ്: സുധാകരൻ പ്രതിയല്ലെന്ന് വി.പി. ദാസൻ
12:52 AM Jun 22, 2021 | Deepika.com