തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 7,499 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 77,853 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63 ശതമാനം. 94 മരണങ്ങള് കൂടി കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 12,154 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര് സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 13,596 പേര് രോഗമുക്തരായി. 99,693 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട്710, മലപ്പുറം 689, കോഴിക്കോട് 563, ആലപ്പുഴ 451, കണ്ണൂര്‍ 434, കാസര്‍ഗോഡ് 319, പത്തനംതിട്ട298, കോട്ടയം 287, വയനാട് 114, ഇടുക്കി 65.
സംസ്ഥാനത്ത് 7,499 പേര്‍ക്കു കോവിഡ്
12:52 AM Jun 22, 2021 | Deepika.com