തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കുന്നതിനുള്ള ചർച്ച ഇന്നു നടക്കും . 2010ൽ ആണ് മുമ്പ് കെഎസ്ആർടിസിയിൽ ശമ്പള പരിഷ്കരണം നടന്നത്. 2015ൽ സേവനവേതന പരിഷ്കരണത്തിനുള്ള ശ്രമം ഉണ്ടായെങ്കിലും നീട്ടിവയ്ക്കുകയായിരുന്നു.
ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചർച്ചയിൽ റഫറണ്ടത്തിലൂടെ അംഗീകാരം നേടിയ, ജീവനക്കാരുടെ സംഘടനകളെയെല്ലാം വിളിച്ചിട്ടുണ്ട്.
കെഎസ്ആർടിസി നവീകരണത്തിന്റെ പാതയിലാണെന്നും, ജീവനക്കാരെ വിശ്വാസത്തിലെടുത്ത്, ആധുനികവത്കരണം നടപ്പാക്കുന്നതിന്റെ മുന്നോടിയായാണ് ശമ്പള പരിഷ്കരണ ചർച്ചകൾക്ക് തുടക്കം കുറിക്കുന്നതെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.
സെക്രട്ടേറിയറ്റിൽ നടക്കുന്ന ചർച്ചയിൽ, ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, മറ്റ് ഉന്നതോദ്യോഗസ്ഥർ, കേരള സ്റ്റേറ്റ് റോഡ് ട്രാൻ പോർട്ട് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു), ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്), കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് (ബിഎംഎസ്)എന്നീ സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ ഗതാ ഗതമന്ത്രി വിളിച്ചിരിക്കുന്ന ചര്‍ച്ച യില്‍ പങ്കെടുക്കും.
പത്തു വർഷത്തിനുശേഷം കെഎസ്ആർടിസിയിൽ ശമ്പളപരിഷ്കരണ ചർച്ച
01:07 AM Jun 21, 2021 | Deepika.com