കോട്ടയം: നഴ്സുമാർക്ക് കുറഞ്ഞത് 20000 രൂപ പ്രതിമാസ ശന്പളവും, മെഡിക്കൽ, യാത്ര, താമസം, അവധി, പ്രവൃത്തിസമയം എന്നിവ സംബന്ധിച്ച ആനുകൂല്യങ്ങളും പ്രൈവറ്റ് ആശുപത്രികൾ ഉറപ്പാക്കണം എന്നതു സംബന്ധിച്ചു കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കു നൽകിയ കത്ത്, കേന്ദ്ര ആരോഗ്യമന്ത്രാലയം തനിക്കയച്ചുതന്നതായി കേരളാ കോണ്ഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ് അറിയിച്ചു.
കോവിഡ് സംബന്ധിച്ച് ആരോഗ്യപ്രവർത്തകർ വലിയ സേവനം അനുഷ്ഠിക്കുന്പോൾ അവർക്ക് തക്കതായ രീതിയിലുള്ള അംഗീകാരവും ആനുകൂല്യങ്ങളും നൽകണമെന്ന് അഭ്യർഥിച്ചുകൊണ്ടു കൂടിയായിരുന്നു താൻ പ്രധാനമന്ത്രിക്ക് കത്തയച്ചതെന്ന് തോമസ് പറഞ്ഞു.
തനിക്ക് കിട്ടിയ കത്തും, സംസ്ഥാനങ്ങൾക്ക് കേന്ദ്രം അയച്ച 18 നിർദേശങ്ങൾ അടങ്ങുന്ന കത്തും, മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ഇ-മെയിൽ ചെയ്തിട്ടുണ്ടെന്ന് തോമസ് അറിയിച്ചു.
ആരോഗ്യപ്രവർത്തകരുടെ ആനുകൂല്യങ്ങൾ; കേന്ദ്രം സംസ്ഥാനങ്ങൾക്കു കത്തയച്ചു: പി.സി. തോമസ്
01:07 AM Jun 21, 2021 | Deepika.com