ഒല്ലൂരിലെ കുഴൽപ്പണം: ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
01:36 AM Jun 20, 2021 | Deepika.com
തിരുവനന്തപുരം: തൃശൂർ ഒല്ലൂരിൽ കവർച്ച ചെയ്ത ഹവാലപ്പണം സിപിഎമ്മിന്റേതാണെന്നും ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബിജെപി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ആർ.എസ്. രാജീവ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണയ്ക്കു പരാതി നൽകി. തൃശൂർ ജില്ലയിൽ സിപിഎമ്മിനായി കൊണ്ടുവന്ന പണമാണിതെന്നും പരാതിയിൽ ആരോപിക്കുന്നു.