ലക്ഷദ്വീപ്: പോരാട്ടം തുടരുമെന്ന് ഐഷ സുൽത്താന
01:25 AM Jun 20, 2021 | Deepika.com
നെടുമ്പാശേരി: ലക്ഷദ്വീപ് നിവാസികൾക്കെതിരേയുള്ള അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരേ പോരാട്ടം തുടരുമെന്ന് ഐഷ സുൽത്താന. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഇവർ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. തനിക്കെതിരേ എന്ത് നിയമനടപടികൾ ഉണ്ടായാലും പിൻമാറില്ലെന്നും ലക്ഷദ്വീപ് നിവാസികളുടെ പൂർണപിന്തുണ തനിക്കുണ്ടന്നും ഐഷ വ്യക്തമാക്കി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഇവർ കൊച്ചിയിൽ നിന്നു കപ്പൽമാർഗമാണ് ലക്ഷദ്വീപിലേക്ക് പോയത്.