പാലക്കാട്: പോലീസിനെ കണ്ട് ഭയന്നോടിയ പതിനാറുകാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പാലക്കാട് ചിറക്കാട് സ്വദേശി കുമാറിന്റെ മകൻ ആകാശിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രായപൂർത്തിയാവാത്ത രണ്ടു സുഹൃത്തുക്കൾക്കൊപ്പം രാത്രി നഗരത്തിൽ ബൈക്കിൽ കറങ്ങുന്നതിനിടെ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് പിടികൂടി. പോലീസിനെ കണ്ടതും ആകാശ് ഓടിരക്ഷപ്പെട്ടു. മറ്റു രണ്ടുപേരെയും ചോദ്യം ചെയ്യുന്നതിനിടെ പരസ്പരവിരുദ്ധമായാണ് മറുപടി പറഞ്ഞത്. പിന്നീട് രണ്ടുപേരെയും അവരവരുടെ വീടുകളിലെത്തിച്ചു. രക്ഷപ്പെട്ടയാളെ അന്വേഷിക്കുന്നതിനിടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പോലീസിനെ കണ്ട് ഭയന്നോടിയ പതിനാറുകാരൻ മരിച്ചനിലയിൽ
01:25 AM Jun 20, 2021 | Deepika.com