കൊച്ചി: റഷ്യയില്‍ വികസിപ്പിച്ചെടുത്ത സ്പുട്നിക് വി വാക്സിന് വിപിഎസ് ലേക്ഷോര് ആശുപത്രിയിലും ആസ്റ്റര്‍ മെഡിസിറ്റിയിലും ലഭ്യമാകും. ഇന്ത്യയില്‍ സ്പുട്നിക് വാക്സിന് നിര്‍മിക്കുന്ന ഡോ. റെഡ്ഡീസ് ലാബുമായി ആശുപത്രി അധികൃതര്‍ കരാര്‍ ഒപ്പുവച്ചു. കോവിഡ് വൈറസിനെതിരേ സ്പുട്നിക് വാക്സിന് ഉപയോഗിക്കുന്നതിന് ഏപ്രില്‍ 13നാണ് ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയത്.
ആസ്റ്ററിന്റെ 14 ആശുപത്രികളിലായി 100ലേറെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിനേഷന് സംബന്ധിച്ച പരിശീലനം നല്‍കിയെന്ന് ആസ്റ്റര്‍ ഇന്ത്യ സിഇഒ ഡോ. ഹരീഷ് പിള്ള പറഞ്ഞു.
സ്പുട്നിക് വി വാക്സിന് ലേക്ഷോറിലും ആസ്റ്ററിലും
01:06 AM Jun 20, 2021 | Deepika.com