കൊച്ചി: ഓഹരി വിപണിയില്‍ നിന്നാണ് പണം സമ്പാദിച്ചിരുന്നതെന്നും പരാതിക്കാരിയായ യുവതിയുടെ പക്കൽനിന്ന് പണം വാങ്ങിയിട്ടില്ലെന്നും ഫ്ളാറ്റ് പീഡനക്കേസിലെ പ്രതി മാര്ട്ടിന് ജോസഫ്.
പോലീസ് കസ്റ്റഡിയില്‍ തുടരുന്ന പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനിടെയാണ് അന്വേഷണസംഘത്തോട് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ ഓഹരിയില്‍ നിക്ഷേപിക്കുന്നതിനുള്ള പണം എവിടെ നിന്നാണ് ലഭിച്ചതെന്ന ചോദ്യത്തിന് ഇയാള്‍ വ്യക്തമായ മറുപടി നല്‍കിയില്ല. ഇക്കാര്യം പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ചോദ്യം ചെയ്യല്‍ ഇന്നും തുടരും. നാളെ ഉച്ചവരെയാണ് പ്രതിയെ പോലീസിനു കസ്റ്റഡിയില്‍ ലഭിച്ചിട്ടുള്ളത്.
ഫ്ളാറ്റ് പീഡനക്കേസ്: യുവതിയിൽനിന്നു പണം വാങ്ങിയിട്ടില്ലെന്ന് മാര്ട്ടിന്
12:53 AM Jun 20, 2021 | Deepika.com