തിരുവനന്തപുരം: ക്രിസ്ത്യൻ മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട എയ്ഡഡ് സ്കൂളുകളുടെ സംഘടനയായ മാനേജ്മെന്റ് അസോസിയേഷൻ ഓഫ് ക്രിസ്റ്റ്യൻ മൈനോരിറ്റി സ്കൂൾസിന്റെ (എംഎസിഎംഎസ്) സംസ്ഥാനതല കണ്വൻഷൻ ഓണ്‍ലൈനായി സംഘടിപ്പിച്ചു.
കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി അഞ്ഞൂറിലധികം പ്രതിനിധികൾ പങ്കെടുത്തു. അണ് എയ്ഡഡ് മേഖലയിൽ പഠിക്കുന്ന കുട്ടികൾക്ക് സർക്കാർ സ്കൂളുകളിലെ കുട്ടികൾക്കുള്ള ക്ഷേമ പദ്ധതികൾ നിരസിക്കുന്നത് വിവേചനപരമാണെന്നു കണ്വൻഷൻ വിലയിരുത്തി.
നിശ്ചയിക്കപ്പെട്ട ട്യൂഷൻ ഫീസ് അടയ്ക്കാത്തതുമൂലം അണ് എയ്ഡഡ് മേഖല തകർച്ചയിലേക്കു നീങ്ങുകയാണ്. അധ്യാപക-അനധ്യാപകർക്കു ശന്പളം പോലും നൽകാൻ പറ്റാത്ത അവസ്ഥയിലാണ്. അതിജീവനത്തിനുള്ള പോരാട്ടത്തിൽ അണ് എയ്ഡഡ് വിദ്യാഭ്യസ മേഖല തകരാതിരിക്കാൻ സർക്കാർ ജാഗ്രത പുലർത്തണമെന്നും കണ്വൻഷൻ ആവശ്യപ്പെട്ടു.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാണ്ടി എംഎസിഎംഎസ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. എംഎസിഎംഎസ് പ്രസിഡന്റ് ഫാ. വർഗീസ് മാണിക്കിനാംപറന്പിൽ, സെക്രട്ടറി ഫാ. ജിമ്മി കൊള്ളന്നൂർ, കണ്‍വീനർ ജോസ് ജോസ് നരിരൂക്കിൽ, ഫാ.ബിനു, ഫാ. ബെറ്റ്സണ്‍, സിസ്റ്റർ അജയ് തുടങ്ങിയവർ പ്രസംഗിച്ചു.
അൺ എയ്ഡഡ് സ്കൂൾ മേഖല തകർച്ചയുടെ വക്കിൽ: എംഎസിഎംഎസ്
12:53 AM Jun 20, 2021 | Deepika.com