യൂത്ത്ഫ്രണ്ട്-എം ജന്മദിന സമ്മേളനം 21ന്
12:53 AM Jun 20, 2021 | Deepika.com
കോട്ടയം: കേരളാ കോണ്ഗ്രസ് -എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ യൂത്ത്ഫ്രണ്ട്-എം ജന്മദിന സമ്മേളനവും ഒരു വർഷം നീണ്ടുനിന്ന സുവർണ ജൂബലി സമാപന സമ്മേളനവും സുവനീർ പ്രകാശനവും 21നു രാവിലെ 9.30ന് നടക്കും. പാർട്ടി ചെയർമാൻ ജോസ് കെ. മാണി സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂത്ത്ഫ്രണ്ട്-എം സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക അധ്യക്ഷത വഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ, തോമസ് ചാഴികാടൻ എംപി, ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, ജോബ് മൈക്കിൾ എംഎൽഎ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, പ്രമോദ് നാരായണൻ എംഎൽഎ, സ്റ്റീഫൻ ജോർജ്, സണ്ണി തെക്കേടം, വിപിൻ എടൂർ തുടങ്ങിയവർ പങ്കെടുക്കും.