സംസ്ഥാനത്ത് 11,361 പേർക്കു കോവിഡ്
01:14 AM Jun 19, 2021 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 11,361 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 %. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,11,124 സാന്പിളുകൾ പരിശോധിച്ചു. 90 മരണം സ്ഥിരീകരിച്ചു. ആകെ മരണം 11,833 ആയി. 12,147 പേർ രോഗമുക്തി നേടി. 1,07,682 പേരാണു നിലവിൽ ചികിത്സയിലുള്ളത്.