കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഭുല്‍ ഘോഡ പട്ടേലിനെ മുന്നില്‍ നിര്‍ത്തി കേന്ദ്ര സർക്കാർ നടത്തുന്ന ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരേയുള്ള സംയുക്ത പ്രക്ഷോഭത്തിന് സേവ് ലക്ഷദ്വീപ് കേരള കൂട്ടായ്മ രൂപീകരിച്ചു.
21നു തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലകളില്‍ പ്രതിഷേധം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് കെ. മുരളീധരന് എംപിയും കൊച്ചിയില്‍ എ.എം. ആരിഫ് എംപിയും കോഴിക്കോട് ബേപ്പൂരില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിയും ഉദ്ഘാടനം ചെയ്യും. ജസ്റ്റീസ് പി.കെ. ഷംസുദ്ദീന് ആണു കൂട്ടായ്മയുടെ മുഖ്യരക്ഷാധികാരി. ചെയർമാൻ ഭാസുരേന്ദ്ര ബാബു. അഴിമതിക്കെതിരേ ശബ്ദമുയര്ത്തിയതിനു ലക്ഷദ്വീപ് സ്വദേശിനി ഐഷ സുല്‍ത്താനയ്ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടിയില്‍ കൂട്ടായ്മ പ്രതിഷേധിച്ചു.
സേവ് ലക്ഷദ്വീപ്: ജനകീയ കൂട്ടായ്മ 21ന്
12:34 AM Jun 19, 2021 | Deepika.com