കൊച്ചി: നഗരത്തിലെ ഫ്ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച സംഭവത്തില്‍ പ്രതി മാര്‍ട്ടിന്റെ കസ്റ്റഡി കാലാവധി രണ്ടു ദിവസത്തേക്കുകൂടി നീട്ടി. തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനും സമയം നീട്ടി നല്‍കണമെന്ന പോലീസിന്റെ ആവശ്യം കോടതി പരിഗണിക്കുകയായിരുന്നു.
തെളിവെടുപ്പ് അവസാന ഘട്ടത്തിലെത്തി നില്ക്കുന്നതിനാല് ബാക്കിയുള്ള ദിവസങ്ങളില്‍ വിശദമായ ചോദ്യം ചെയ്യലുണ്ടാകും. ഒപ്പം പരാതിക്കാരി തന്റെ നഗ്നദൃശ്യങ്ങള്‍ പ്രതി ചിത്രീകരിച്ചതായി പോലീസിനു നല്കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഈ ഫോണും അന്വേഷണ സംഘത്തിനു കണ്ടെത്തണം.
ഫ്ളാറ്റ് പീഡനക്കേസ്: മാര്‍ട്ടിന്റെ കസ്റ്റഡി കാലാവധി നീട്ടി
12:34 AM Jun 19, 2021 | Deepika.com