തിരുവനന്തപുരം: ബ്ലാക്ക്ഫംഗസ് അഥവാ മ്യൂകർ മൈകോസിസ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ 15 പേർ മരണമടഞ്ഞു. ഇതുവരെ റിപ്പോർട്ട് ചെയ്തത് 73 കേസുകളാണ്. അതിൽ 50 പേർ ഇപ്പോഴും ചികിത്സയിലാണ്. എട്ടു പേർ രോഗമുക്തരായി.
സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിലെ 61.6 ശതമാനം ഐസിയു കിടക്കകളിലാണിപ്പോൾ ആളുള്ളത്. സ്വകാര്യ ആശുപത്രികളിലെ 7,468 ഐസിയു ബെഡുകളിൽ 1,091 എണ്ണമാണ് കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. സർക്കാർ ആശുപത്രികളിലെ മൊത്തം വെന്റിലേറ്ററുകളുടെ 33.8 ശതമാനമാണ് ഉപയോഗത്തിലുള്ളത്. സ്വകാര്യ ആശുപത്രികളിലെ 2432 വെന്റിലേറ്ററുകളിൽ 508 എണ്ണമാണ് നിലവിൽ കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.
ബ്ലാക്ക്ഫംഗസ്: സംസ്ഥാനത്ത് ഇതുവരെ 15 മരണം
12:34 AM Jun 19, 2021 | Deepika.com