ഇന്ധനവില വീണ്ടും വര്‍ധിച്ചു; പെട്രോള്‍ വില നൂറിനരികെ
12:34 AM Jun 19, 2021 | Deepika.com
കൊച്ചി: സംസ്ഥാനത്ത് ഇന്നലെ ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 98.91 രൂപയായി. ഡീസലിനു 94.17 രൂപയും. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 97.31 രൂപയും ഡീസലിനു 92.68 രൂപയുമാണ്. സ്ഥിതി തുടര്‍ന്നാല്‍ അടുത്ത ആഴ്ച സാദാ പെട്രോള്‍ വില മൂന്നക്കം കടക്കും. ഏതാനും ദിവസങ്ങളായി ഒന്നിടവിട്ട ദിവസങ്ങളിലാണ് ഇന്ധനവില ഉയരുന്നത്.