തിരുവനന്തപുരം: പുതിയ സംസ്ഥാന പോലീസ് മേധാവിയെ കണ്ടെത്തുന്നതിനുള്ള യുപിഎസ്സിയുടെ യോഗം 24നു ചേരും. സംസ്ഥാന പോലീസ് മേധാവിയെ കണ്ടെത്തുന്നതിനുള്ള സമിതിയിൽ സംസ്ഥാന ചീഫ് സെക്രട്ടറി വി.പി. ജോയി, ഡിജിപി ലോക്നാഥ് ബെഹ്റ എന്നിവരുമുണ്ട്.
സംസ്ഥാനം കൈമാറിയ ഒൻപതു പേരുടെ പട്ടികയിൽ നിന്ന് മൂന്നു പേരുടെ ചുരുക്കപ്പട്ടിക കേന്ദ്രം സംസ്ഥാനത്തിനു കൈമാറും. ഈ മൂന്നു പേരിൽനിന്നാകും സംസ്ഥാന പോലീസ് മേധാവിയെ സംസ്ഥാനം കണ്ടെത്തുക.
ടോമിൻ തച്ചങ്കരി, സുധേഷ്കുമാർ എന്നിവരാണ് പുതിയ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ മുൻനിരയിൽ. ലോക്നാഥ് ബെഹ്റ 30നു വിരമിക്കും.
പോലീസ് മേധാവി: ചുരുക്കപ്പട്ടിക 24ന്
12:34 AM Jun 19, 2021 | Deepika.com