പാലക്കാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കന്യാസ്ത്രീ മരിച്ചു. സിസ്റ്റർ ഫോണ്‍സി എഫ്സിസി (അൽഫോൻസ - 57) യാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചത്.
ബുധനാഴ്ച കിണാശേരിയിൽനിന്ന് പാലക്കാട് ഭാഗത്തേക്കു സ്കൂട്ടറിൽ വരുന്പോൾ യാക്കര പാലത്തിനടുത്തുവച്ച് പിന്നിൽനിന്നു വന്ന വാഹനം ഇടിക്കുകയായിരുന്നു. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷൻ സെറാഫിക് പ്രോവിൻസിലെ കിണാശേരി റോസറി മഠാംഗമാണ് സിസ്റ്റർ ഫോണ്‍സി. തൃശൂർ പെരിഞ്ചേരി പരേതനായ പൊറിഞ്ചു- കൊച്ചുത്രേസ്യ ദന്പതികളുടെ മകളാണ്.
സംസ്കാര ശുശ്രൂഷകൾ ഇന്നു പൊൽപ്പുള്ളി സെറാഫിക് നൊവിഷ്യേറ്റ് ഹൗസ് മഠം കപ്പേളയിൽ പാലക്കാട് രൂപത മെത്രാൻ മാർ ജേക്കബ് മനത്തോടത്തിന്റെ മുഖ്യകാർമികത്വത്തിൽ നടത്തും.
വാഹനാപകടത്തിൽ പരിക്കേറ്റ കന്യാസ്ത്രീ മരിച്ചു
12:34 AM Jun 19, 2021 | Deepika.com