കെഎസ്ആർടിസി നടത്തിയത് 1528 സർവീസുകൾ
02:01 AM Jun 18, 2021 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണിന് ഇളവുനൽകിയ സാഹചര്യത്തിൽ കെഎസ്ആർടിസി 1528 സർവീസുകളും വാർട്ടർ ട്രാൻസ്പോർട്ട് 30 സർവീസുകളും നടത്തി. കെഎസ്ആർടിസി തിരുവനന്തപുരം സോണിന് കീഴിൽ 712, എറണാകുളം സോണിന് കീഴിൽ 451, കോഴിക്കോട് സോണിന് കീഴിൽ 365 സർവീസുകളാണ് നടത്തിയത്. ആകെ നടത്തിയ 1528 സർവീസുകളിൽ 583 ദീർഘദൂര സർവീസുകളാണ്.അതേ സമയം വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് സംസ്ഥാനത്ത് 30 സർവീസുകളാണ് നടത്തിയത്.