സ്വര്ണവ്യാപാരികള്ക്കെതിരേ ഒരു മാസത്തേക്ക് നടപടി പാടില്ലെന്ന് ഹൈക്കോടതി
02:01 AM Jun 18, 2021 | Deepika.com
കൊച്ചി: ഹാള്‍ മാര്‍ക്കിംഗും ബിഐഎസ് രജിസ്ട്രേഷനുമില്ലാത്ത സ്വര്ണവ്യാപാരികള്ക്കെതിരേ ഒരുമാസത്തേക്ക് നടപടി പാടില്ലെന്നു ഹൈക്കോടതി ഉത്തരവിട്ടു. ഇത്തരം വ്യാപാരികള്‍ 15 ദിവസത്തിനുള്ളില്‍ ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ 15 മുതല്‍ സ്വര്‍ണാഭരണങ്ങളില്‍ ഹാള്‍ മാര്‍ക്കിംഗും ബിഐഎസ് രജിസ്ട്രേഷനും നിര്‍ബന്ധമാക്കിയ ഉത്തരവിനെതിരേ കൊണ്ടോട്ടി സ്വദേശിയായ എന്‍.വി. പ്രകാശന് ഉള്‍പ്പെടെ നാലു സ്വര്‍ണപ്പണിക്കാര്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് വി.ജി. അരുണിന്റെ നിര്‍ദേശം.