കൊച്ചി: വിവാഹ വാഗ്ദാനം നല്കി എല്‍എല്‍ബി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന സീനിയര്‍ വിദ്യാര്‍ഥിയെ പോലീസ് പിടികൂടി. കൊല്ലം സ്വദേശി അമല്‍ പഞ്ചു (24) വിനെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റു ചെയ്തത്.
കോളജിൽ രണ്ടു വര്‍ഷം സീനിയറായി പഠിക്കുന്ന പ്രതി ഒരു മാസം മുമ്പ് എറണാകുളം വളഞ്ഞമ്പലത്തെ ഫ്ലാറ്റിൽ വിളിച്ചുവരുത്തിയാണ് വിദ്യാർഥിനിയെ പീഡിപ്പിച്ചത്. യുവതി എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കൊല്ലത്തെ ബന്ധുവീട്ടില്‍നിന്നാണ് പ്രതിയെ പിടികൂടിയത്.
വിവാഹ വാഗ്ദാനം നല്കി പീഡനം: യുവാവ് അറസ്റ്റില്‍
01:45 AM Jun 18, 2021 | Deepika.com