ഒ​രേ ത​സ്തി​ക​യി​ലേ​ക്കു​ള്ള നി​യ​മ​നം: അ​വ​സ​രം ന​ഷ്ട​പ്പെ​ട്ടെ​ന്നാ​രോ​പി​ച്ച് ഹ​ര്‍​ജി

01:45 AM Jun 18, 2021 | Deepika.com
കൊ​​​ച്ചി: മ​​​ല​​​യാ​​​ളം സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലെ ഒ​​​രേ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കു​​​ള്ള നി​​​യ​​​മ​​​ന​​​ങ്ങ​​​ള്‍ ഒ​​​റ്റ യൂ​​​ണി​​​റ്റാ​​​യി ക​​​ണ​​​ക്കാ​​​ക്കി സം​​​വ​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കി​​​യ​​​തി​​​ലൂ​​​ടെ അ​​​വ​​​സ​​​രം ന​​​ഷ്ട​​​പ്പെ​​​ട്ടെ​​​ന്നാ​​​രോ​​​പി​​​ച്ച് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി ഫ​​​യ​​​ലി​​​ല്‍ സ്വീ​​​ക​​​രി​​​ച്ചു.

തൃ​​​ക്കാ​​​ക്ക​​​ര സ്വ​​​ദേ​​​ശി​​​നി ഡോ. ​​​കെ. റോ​​​ഷ്നി യാ​​ണ് ഹ​​ർ​​ജി ന​​ല്കി​​യ​​ത്. മ​​​ല​​​യാ​​​ളം സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ എ​​​ന്‍​വ​​​യോ​​​ണ്‍​മെ​​​ന്‍റ​​ല്‍ സ​​​യ​​​ന്‍​സ് വി​​​ഭാ​​​ഗ​​​ത്തി​​​ലെ അ​​​സി. പ്ര​​​ഫ​​​സ​​​ര്‍ നി​​​യ​​​മ​​​ന​​​ത്തി​​​നു​​​ള്ള ലി​​​സ്റ്റി​​​ല്‍ ഒ​​​ന്നാം റാ​​​ങ്ക് ഹ​​​ര്‍​ജി​​​ക്കാ​​​രി​​​ക്കാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ലെ അ​​​സി. പ്ര​​​ഫ​​​സ​​​ര്‍ ത​​​സ്തി​​​ക​​​ക​​​ളെ ഒ​​​റ്റ യൂ​​​ണി​​​റ്റാ​​​യി ക​​​ണ​​​ക്കാ​​​ക്കി സം​​​വ​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കി​​​യ​​​തി​​​ലൂ​​​ടെ ഈ ​​​ഒ​​​ഴി​​​വ് ഈ​​​ഴ​​​വ - തി​​​യ്യ വി​​​ഭാ​​​ഗ​​​ത്തി​​​നു ന​​​ല്‍​കി​​​യെ​​​ന്നും ത​​​നി​​​ക്ക് അ​​​വ​​​സ​​​രം ന​​​ഷ്ട​​​മാ​​​യെ​​​ന്നു​​​മാ​​​ണ് ആ​​​രോ​​​പ​​​ണം. സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലെ നി​​​യ​​​മ​​​ന​​​ങ്ങ​​​ളി​​​ല്‍ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ലെ ഒ​​​രേ ത​​​സ്തി​​​ക​​​ക​​​ളെ ഒ​​​റ്റ യൂ​​​ണി​​​റ്റാ​​​യി പ​​​രി​​​ഗ​​​ണി​​​ച്ചു സം​​​വ​​​ര​​​ണം ന​​​ട​​​പ്പാ​​​ക്ക​​​രു​​​തെ​​​ന്ന് സു​​​പ്രീം കോ​​​ട​​​തി​​​യു​​​ടെ വി​​​ധി​​​യു​​​ണ്ടെ​​​ന്ന് ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.