മുനിസിപ്പൽ ചെയർമാൻ ചേംബർ: എം.ഒ. ജോൺ ജനറൽ സെക്രട്ടറി
01:34 AM Jun 18, 2021 | Deepika.com
ആലുവ: കേരള മുനിസിപ്പൽ ചെയർമാൻ ചേംബർ ജനറൽ സെക്രട്ടറിയായി ആലുവ നഗരസഭാ ചെയർമാൻ എം.ഒ. ജോണിനെ തെരഞ്ഞെടുത്തു. ഗുരുവായൂർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് ആണ് ചെയർമാൻ. ചേർത്തല നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവനെ വൈസ് ചെയർപേഴ്സനായും തെരഞ്ഞെടുത്തു. മുനിസിപ്പൽ ഡയറക്ടർ രേണു രാജിന്റെ അധ്യക്ഷതയിൽ നടന്ന വെർച്വൽ യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. കേരളത്തിലെ 87നഗരസഭകളുടെയും അധ്യക്ഷന്മാർ യോഗത്തിൽ സംബന്ധിച്ചു. ചെയർമാനും വൈസ് ചെയർമാനും സിപിഎമ്മും, ജനറൽ സെക്രട്ടറി കോൺഗ്രസ് പ്രതിനിധിയുമാണ്. 2000 മുതൽ 2005 വരെയുള്ള കാലഘട്ടത്തിൽ കേരള മുനിസിപ്പൽ ചെയർമാൻ ചേംബറിന്റെ ചെയർമാനായിരുന്നു എം.ഒ. ജോൺ.