കൊച്ചി: കേരള മെഡിക്കല്‍ - എന്‍ജിനീയറിംഗ് പ്രവേശനത്തിനും ഡിഗ്രി ക്ലാസുകളിലേക്കുള്ള അഡ്മിഷനും പ്ലസ്ടുവിന്റെ മാര്‍ക്ക് പരിഗണിക്കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. സാല്‍വിയ ഹുസൈന്, സിബി വിത്സന് എന്നീ സിബിഎസ്ഇ വിദ്യാര്‍ഥികളും, കേരള സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷനുമാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേരള മെഡിക്കല്‍ - എന്‍ജിനീയറിംഗ് പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷയുടെ മാര്‍ക്കും പ്ലസ്ടുവിന്റെ മാര്‍ക്കും 50 :50 അനുപാതത്തില്‍ പരിഗണിച്ചിരുന്നു.
ഈ വര്‍ഷം കോവിഡ് വ്യാപനം മൂലം സിബിഎസ്ഇ, ഐസിഎസ് സിലബസുകളില്‍ പ്ലസ്ടു പരീക്ഷ റദ്ദാക്കി. പകരം അവസാനത്തെ മൂന്നു ക്ലാസുകളിലെ മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ പ്ലസ്ടു കോഴ്സിന്റെ മാര്‍ക്ക് നിര്‍ണയിക്കുന്ന കാര്യം അധികൃതര്‍ പരിഗണിച്ചു വരികയാണ്. സ്റ്റേറ്റ് സിലബസില്‍ പ്ലസ്ടു പരീക്ഷ നടത്തിയെങ്കിലും കുട്ടികളുടെ നിലവാരം ശരിയായി വിലയിരുത്തുന്ന തരത്തിലല്ല പരീക്ഷയും മൂല്യ നിര്‍ണയവും നടത്തിയതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
മെഡിക്കല്‍-എന്‍ജിനിയറിംഗ് പ്രവേശനത്തിന് പ്ലസ്ടു മാര്‍ക്ക് പരിഗണിക്കരുതെന്നാവശ്യപ്പെട്ട് ഹര്‍ജി
01:34 AM Jun 18, 2021 | Deepika.com