തൃശൂർ: ആരോഗ്യ സർവകലാശാലയ്ക്കു കീഴിലെ വിവിധ കോഴ്സുകളുടെ പരീക്ഷയെഴുതുന്ന എല്ലാ വിദ്യാർഥികൾക്കും ആന്റിജൻ ടെസ്റ്റ് നിർബന്ധമാക്കി. സർവകലാശാലയുടെ പ്രാക്ടിക്കൽ, തിയറി പരീക്ഷകൾ പുനരാരംഭിക്കുകയാണ്.
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കുമാത്രമേ പരീക്ഷാ ഹാളിലേക്കു പ്രവേശനമുണ്ടാകൂ. രോഗലക്ഷണമുള്ളവരുടെ ആന്റിജൻ ടെസ്റ്റ് നെഗറ്റീവാണെങ്കിൽ ആർടിപിസിആർ ചെയ്യേണ്ടിവരും.
ലോക്ഡൗണ്‍ സാഹചര്യത്തിൽ നേരത്തേ എംബിബിഎസ് പരീക്ഷകൾ മാത്രം നടത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനമായിരുന്നു. ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മറ്റു കോഴ്സുകളിലെ പരീക്ഷകൾകൂടി ആരംഭിക്കാൻ തീരുമാനിച്ചതെന്നു വൈസ് ചാൻസലർ ഡോ. കെ. മോഹനൻ അറിയിച്ചു.
വിശദമായ പരീക്ഷാ വിവരങ്ങൾ www.kuhs.ac.in എന്ന വെബ്സൈറ്റിലുണ്ട്.
ആരോഗ്യസർവകലാശാല പരീക്ഷകൾ പുനരാരംഭിക്കുന്നു
01:34 AM Jun 18, 2021 | Deepika.com