തിരുവനന്തപുരം : എച്ച് ഐ വി രോഗികൾക്ക് സർക്കാർ പ്രതിമാസം നൽകുന്ന 1000 രൂപയുടെ പെൻഷൻ കൃത്യമായി വിതരണം ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം ആരോഗ്യ സെക്രട്ടറി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. കേസ് ജൂലൈ 16 ന് പരിഗണിക്കും.
എച്ച്ഐവി രോഗികൾക്ക് നൽകുന്ന പെൻഷൻ മുടങ്ങരുത്: മനുഷ്യാവകാശ കമ്മീഷൻ
01:34 AM Jun 18, 2021 | Deepika.com