തിരുവനന്തപുരം: ജൂലൈ ആദ്യവാരം വരെ സർവീസ് നടത്തുമെന്നു റെയിൽവേ പ്രഖ്യാപിച്ചിരുന്ന ഏതാനും ട്രെയിനുകൾ തുടർന്നും സർവീസ് നടത്തുമെന്നു റെയിൽവേ അറിയിച്ചു. പ്രതിദിന സർവീസുകളായ ബംഗളുരു- കന്യാകുമാരി, കന്യാകുമാരി - ബംഗളൂരു, കൊച്ചുവേളി- മൈസൂർ, മൈസൂർ- കൊച്ചുവേളി എന്നിവയും പ്രതിവാര സർവീസുകളായ കൊച്ചുവേളി- ഇൻഡോർ (ശനി), ഇൻഡോർ- കൊച്ചുവേളി (തിങ്കൾ), തിരുനൽവേലി- ബിലാസ്പൂർ (ഞായർ), ബിലാസ്പൂർ- തിരുനൽവേലി (ചൊവ്വ) എന്നിവ തുടർന്നു സർവീസ് നടത്തും.
നാഗർകോവിൽ- മുംബൈ (ഞായർ, വ്യാഴം), മുംബൈ- നാഗർകോവിൽ (തിങ്കൾ, വെള്ളി), എറണാകുളം ജംഗ്ഷൻ- ഓഖ (വെള്ളി, ബുധൻ), ഓഖ- എറണാകുളം ജംഗ്ഷൻ (തിങ്കൾ, ശനി), ഗോരഖ്പൂർ - കൊച്ചുവേളി (വ്യാഴം, വെള്ളി, ഞായർ), കൊച്ചുവേളി- ഗോരഖ്പൂർ (ഞായർ, ചൊവ്വ, ബുധൻ) എന്നീ ട്രെയിനുകളും സർവീസ് തുടരും.
ട്രെയിൻ സർവീസുകൾ തുടരും
01:34 AM Jun 18, 2021 | Deepika.com