സർവകലാശാലകളുടെ ഫൈനൽ സെമസ്റ്റർ പരീക്ഷകൾ 28 മുതൽ
01:34 AM Jun 18, 2021 | Deepika.com
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സർവകലാശാലകളിൽ ഫൈനൽ സെമസ്റ്റർ പരീക്ഷകൾ ഈ മാസം 28ന് ആരംഭിക്കും. ബിഎസ്സി നഴ്സിംഗ്, ബിഎഡ്, ബിവോക് കോഴ്സുകളുടെ ഫൈനൽ പരീക്ഷകൾ ഈ മാസം 21 മുതൽ സർവകലാശാലകൾ നിശ്ചയിച്ച തീയതികളിൽ നടത്തും.