ചെന്നൈ: തമിഴ്നാട്ടിലെ വണ്ടല്ലൂർ മൃഗശാലയിൽ കോവിഡ് ബാധിച്ചു സിംഹം ചത്തു. പന്ത്രണ്ട് വയസുള്ള, പദ്നാഭൻ എന്ന സിംഹമാണു ചത്തത്. പത്തുദിവസം മുന്‍പ് കോവിഡ് ബാധിച്ച ഒന്‍പതു സിംഹങ്ങളിലൊന്നാണിത്. രണ്ടു സിംഹങ്ങളുടെ നില ഗുരുതരമാണ്.
വണ്ടല്ലൂർ മൃഗശാലയിൽ ജൂൺ മൂന്നിന് ഒന്‍പതുവയസുള്ള നീല എന്ന പെൺസിംഹം കോവിഡ് ബാധിച്ചു ചത്തിരുന്നു.
കോവിഡ്: തമിഴ്നാട് മൃഗശാലയിൽ സിംഹം ചത്തു
12:51 AM Jun 17, 2021 | Deepika.com