ആർ. സെൽവം പുതുച്ചേരി സ്പീക്കർ
12:51 AM Jun 17, 2021 | Deepika.com
പുതുച്ചേരി: പുതുച്ചേരി നിയമസഭാ സ്പീക്കറായി ആർ. സെൽവത്തെ എതിരില്ലാതെ തെരഞ്ഞെടുത്തു. എന്പളം സെൽവം എന്നറിയപ്പെടുന്ന ഇദ്ദേഹം ബിജെപി അംഗമാണ്. മാൻവേലി മണ്ഡലത്തിൽനിന്നാണു സെൽവം തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപി പുതുച്ചേരി ഘടകം ജനറൽ സെക്രട്ടറിയായിരുന്നു ഇദ്ദേഹം.