തിരുവനന്തപുരം: എസ്ഐയുസി ഇതര ക്രിസ്ത്യൻ നാടാർ സമുദായത്തെ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന സമുദായത്തിന്റെ (എസ്ഇബിസി) പട്ടികയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ നടപടിയിലൂടെ എസ്ഐയുസി ഇതര ക്രിസ്ത്യൻ നാടാർ സമുദായത്തിന് ഉന്നതവിദ്യാഭ്യാസ കോഴ്സുകൾക്കുള്ള അഡ്മിഷൻ, പ്രവേശനപരീക്ഷകൾ എന്നിവയിൽ എസ്ഇബിസി സംവരണം ലഭിക്കും.
എംബിബിഎസ്, ബിഡിഎസ്, ബിടെക്, ബിഫാം, ബിഎസ്സി നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾ തുടങ്ങി എല്ലാ പ്രഫഷണൽ കോഴ്സുകളിലും ഇവർക്ക് എസ്ഇബിസി സീറ്റ് സംവരണം ലഭിക്കും. ഫീസ് ഇളവ് ഉണ്ടാകില്ല.
ക്രിസ്ത്യൻ നാടാർ സമുദായത്തെ എസ്ഇബിസി പട്ടികയിൽ ഉൾപ്പെടുത്തും
12:50 AM Jun 17, 2021 | Deepika.com