കോഴിക്കോട്: കുടുംബശ്രീ ദുരിതാശ്വാസ വായ്പാവിതരണത്തില്‍ വാക്കു പാലിച്ച് സര്‍ക്കാര്‍. പ്രളയദുരിതാശ്വാസബാധിതര്ക്കു കുടുംബശ്രീവഴി നല്കിയ വായ്പയുടെ രണ്ടാം വര്‍ഷ സബ്സിഡിയും വിതരണം ചെയ്തു.
സമയബന്ധിതമായി സബ്സിഡി മുഴുവന്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്കും നല്‍കിക്കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. കുടുംബശ്രീ യൂണിറ്റുകളിലെ അക്കൗണ്ടുകളിലേക്കാണു തുക എത്തിയത്. ഒരു ലക്ഷം വായ്പയെടുത്ത വ്യക്തിക്കു മൂവായിരത്തോളം രൂപയാണു സബ്സിഡിയായി ലഭിച്ചത്. പരമാവധി ഒരു ലക്ഷം രൂപയാണ് വെള്ളപ്പൊക്ക വായ്പയായി അനുവദിച്ചിരുന്നത്. ആദ്യം ഒമ്പതുശതമാനം പലിശനിരക്കില്‍ പണം തിരിച്ചടയ്ക്കുകയും പിന്നീട് ഈ പലിശ സബ്സിഡിയായി തിരികെ അക്കൗണ്ടുകളിലേക്കു വരികയുമാണു ചെയ്യുന്നത്.
ലോക്ഡൗണ്‍ കാലമായതിനാല്‍ രണ്ടാം ഘട്ട സബ്സിഡി വിതരണം വൈകിയിരുന്നുവെങ്കിലും മുഖ്യമന്ത്രിതന്നെ നേരിട്ട് ഇടപെട്ട് വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. മൂന്നുവര്‍ഷവും ഈ രീതിയില്‍ സബ്സിഡി നല്‍കുമെന്നാണു സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ആദ്യ ആറുമാസം തിരിച്ചടവ് വേണ്ടിയിരുന്നില്ലെന്നതും വായ്പയുടെ പ്രത്യേകതയായിരുന്നു. പ്രളയദുരിതാശ്വാസമായി പ്രഖ്യാപിച്ച 10,000 രൂപ ധനസഹായത്തിന് അര്‍ഹരായ കുടുംബശ്രീ അംഗങ്ങള്‍ക്കാണ് ഒരു ലക്ഷം വായ്പ ലഭിച്ചത്.
പലിശ സര്‍ക്കാര്‍ തരുമെന്നതിനാല്‍ സഹകരണബാങ്കുകള്‍ക്ക് ഈ വായ്പ നല്കുന്നതില് തടസവുമുണ്ടായില്ല. ഇതിനു പുറമേ കോവിഡ് കാലത്തും കുടുംബശ്രീ വഴി വായ്പ അനുവദിച്ചിരുന്നു. കോവിഡ് രണ്ടാം തരംഗത്തിലും ഈ വായ്പ തുടരാനാണു തീരുമാനം.
ഇ. അനീഷ്
കുടുംബശ്രീ വഴി സബ്സിഡി വിതരണം പൂര്‍ത്തിയാക്കി
12:50 AM Jun 17, 2021 | Deepika.com