തിരുവനന്തപുരം: ഓട്ടിസം ബാധിച്ചവരെ പുനരധിവസിപ്പിക്കാൻ എല്ലാ ജില്ലയിലും കേന്ദ്രം തുടങ്ങുമെന്ന് ഉന്നത വിദ്യാഭ്യാസ , സാമൂഹിക നീതി മന്ത്രി ആർ. ബിന്ദു.
എല്ലാ ജില്ലയിലും ഭിന്നശേഷി കേന്ദ്രം തുടങ്ങും. ഓർഫനേജുകൾക്ക് സർക്കാർ നൽകുന്ന സഹായം വർധിപ്പിക്കും. ഭിന്നശേഷിക്കാർക്ക് സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽ കൂടുതൽ സംവരണം നടപ്പാക്കും. പൊതുഇടങ്ങൾ വയോജന സൗഹൃദമാക്കുമെന്നും വയോജന കൗണ്‍സിലിന് രൂപം നൽകുമെന്നും മന്ത്രി പറഞ്ഞു.
ഓട്ടിസം ബാധിച്ചവരെ പുനരധിവസിപ്പിക്കും: മന്ത്രി ആർ. ബിന്ദു
12:50 AM Jun 17, 2021 | Deepika.com