കൊച്ചി: ലക്ഷദ്വീപിലെ അഗത്തിയില്‍ ബീച്ച് റോഡ് നിര്‍മാണത്തിനെതിരേ പ്രദേശവാസിയായ കാസ്മി കോയ ഉള്‍പ്പെടെ അഞ്ചു പേര് നല്കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി. ജസ്റ്റീസ് എസ്.വി. ഭട്ടി, ജസ്റ്റീസ് മുരളി പുരുഷോത്തമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണ് തീരുമാനം.
അഗത്തിയിലെ റോഡ് നിര്‍മാണത്തിനെതിരേ ഇവരടക്കം നല്കിയ രണ്ടു ഹര്‍ജികള്‍ നേരത്തേ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു.
അഗത്തി ബീച്ച് റോഡ് നിര്‍മാണം: ഹര്‍ജി തള്ളി
12:50 AM Jun 17, 2021 | Deepika.com