വൈപ്പിന്‍: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായിരുന്ന ലതിക സുഭാഷിനു പിന്നാലെ കെപിസിസി മുന്‍ നിര്‍വാഹകസമിതിയംഗമായ ഭര്‍ത്താവ് കെ.ആര്. സുഭാഷും കോണ്‍ഗ്രസ് വിട്ട് എന്‍സിപിയിലേക്ക്.
കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വവും മറ്റു സ്ഥാനങ്ങളും രാജിവച്ചതായും തുടര്‍ന്ന് താന്‍ ശരദ് പവാര്‍ നേതൃത്വം നല്കുന്ന എന്‍സിപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം പത്രക്കുറിപ്പില്‍ അറിയിച്ചു.വിദ്യാര്‍ഥിയായിരിക്കെ കോണ്‍ഗ്രസിലെത്തിയ സുഭാഷ് നാലര പതിറ്റാണ്ട് കാലം കോണ്‍ഗ്രസിനുവേണ്ടി പ്രവര്‍ത്തിച്ചു. എറണാകുളം ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
ലതിക സുഭാഷിന്റെ ഭർത്താവും എന്‍സിപിയിലേക്ക്
12:15 AM Jun 17, 2021 | Deepika.com