തിരുവനന്തപുരം: വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിൽ വിദഗ്ധ പരിശോധന നടത്തുന്നതിനായി സെക്രട്ടറി തല സമിതി രൂപീകരിച്ചു. ഉന്നത വിദ്യാഭ്യസ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വി. വേണു, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ചുമതലയുള്ള പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി രാജ് കുമാർ സിംഗ് എന്നിവരാണ് സമിതി അംഗങ്ങൾ.
സമിതിയുടെ ആദ്യ യോഗം തിരുവനന്തപുരത്തു ചേർന്നു. ആരുടെയും അവകാശങ്ങൾ നിഷേധിക്കാതെ സ്കോളർഷിപ്പ് പദ്ധതി നടപ്പാക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ സമിതി തയാറാക്കുകയും നിർദേശങ്ങൾ മുഖ്യമന്ത്രിക്കുസമർപ്പിക്കുകയും ചെയ്യും.
ന്യൂനപക്ഷ സ്കോളർഷിപ്പ്: വിദഗ്ധ പരിശോധനയ്ക്ക് നാലംഗ സമിതി
12:15 AM Jun 17, 2021 | Deepika.com