തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചക്കേസിൽ കവർച്ച ചെയ്യപ്പെട്ടത് ഒരു രാഷ്ട്രീയപാർട്ടിയുടെ പണമാണെന്നും അതേ രാഷ്ട്രീയപാർട്ടിയിൽ പെട്ടവർതന്നെയാണ് വാടക കൊള്ളക്കാരെ ഉപയോഗിച്ചു പണം കൊള്ളയടിച്ചതെന്നും കവർച്ചക്കേസിൽ അറസ്റ്റിലായ പ്രതികൾ. തങ്ങൾ നിരപരാധികളാണെന്നും പ്രതികൾ കോടതിയിൽ വാദിച്ചു.
പ്രതികൾ സമർപ്പിച്ച ജാമ്യഹർജിയിലാണ് ഈ വാദമുന്നയിച്ചത്. എന്നാൽ, പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.
ഏതു രാഷ്ട്രീയ പാർട്ടിയുടെ പണമാണെന്നു പ്രതികൾ വ്യക്തമാക്കിയിട്ടില്ല. പണം ബിജെപിയുമായി ബന്ധപ്പെട്ടതാണെന്നു പോലീസ് കഴിഞ്ഞദിവസം കോടതിയിൽ നല്കിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
കുഴൽപ്പണക്കേസ്: രാഷ്ട്രീയപാർട്ടിയുടെ പണമെന്ന് പ്രതികൾ
12:15 AM Jun 17, 2021 | Deepika.com