തിരുവനന്തപുരം: സർക്കാരിന് സാന്പത്തിക ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ എയ്ഡഡ് കോളജുകൾക്ക് ചലഞ്ച് ഫണ്ട് ലഭ്യമാക്കുമെന്നും മന്ത്രി ആർ. ബിന്ദു അറിയിച്ചു.എയ്ഡഡ് കോളജുകൾക്ക് ചലഞ്ച് ഫണ്ട് ലഭ്യമാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇതു സംബന്ധിച്ച് വിശദ പരിശോധന നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.
കോളജുകളിൽ ക്ലസ്റ്റർ സംവിധാനം നടപ്പാക്കും. ലാബ്, ലൈബ്രറി സൗകര്യങ്ങൾ വിവിധ കോളജുകൾ പങ്കുവയ്ക്കുന്ന രീതി നടപ്പിലാക്കും. സ്കൂൾ മേഖലയിൽ ക്ലസ്റ്റർ സംവിധാനം നടപ്പാക്കി വിജയിച്ചതാണെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്തെ സർക്കാർ ആർട്സ്ആൻഡ് സയൻസ് കോളജുകളിലെ പ്രിൻസിപ്പൽ നിയമനം സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കും. റെഗുലേഷൻ ഉള്ളടക്കത്തിൽ വെള്ളം ചേർക്കാതെ സീനിയോറിറ്റികൂടി പരിഗണിച്ചാകും നിയമനം നൽകുകയെന്നും മന്ത്രി പറഞ്ഞു.
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക് നിലവിൽ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോയുടെ അംഗീകാരം ലഭിച്ചിട്ടില്ല. ഒക്ടോബർ മുതലാണ് ഓപ്പണ്‍ യൂണിവേഴ്സിറ്റിയിൽ ക്ലാസ് ആരംഭിക്കുന്നത്. അതിനിടയിൽ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോയുടെ പോർട്ടൽ തുറക്കുമെന്നാണ് കരുതുന്നത്. പോർട്ടൽ തുറന്നില്ലെങ്കിൽ കേരള, കോഴിക്കോട് സർവകലാശാലകളിൽ വിദ്യാർഥികൾക്ക് വിദൂര വിദ്യാഭ്യാസ പ്രവേശനത്തിന് സൗകര്യമൊരുക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി
എയ്ഡഡ് കോളജുകൾക്ക് ചലഞ്ച് ഫണ്ട് ലഭ്യമാക്കും
12:15 AM Jun 17, 2021 | Deepika.com