പീരുമേട്ടിൽ ഗോഡൗണിന് സ്ഥലം അനുവദിച്ചു
12:15 AM Jun 17, 2021 | Deepika.com
തിരുവനന്തപുരം: മലയോര കർഷകരുടെ കാർഷിക ഉത്പന്നങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഇടുക്കി പീരുമേട്ടിൽ വെയർഹൗസിംഗ് കോർപറേഷന്റെ അത്യാധുനിക ഗോഡൗണ്‍ സ്ഥാപിക്കാൻ സ്ഥലം അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം. ഇതിനായി റവന്യു വകുപ്പിന്റെ ഒരു ഏക്കറോളം ഭൂമി ഗോഡൗണ്‍ സ്ഥാപിക്കാനായി പാട്ടത്തിനു നൽകാൻ തീരുമാനിച്ചത്.