കൊച്ചി: കോവിഡ് വാക്സിന് വിതരണത്തില്‍ മലപ്പുറം ജില്ലയോടു സര്‍ക്കാര്‍ വിവേചനം കാണിക്കുന്നെന്ന ഹര്‍ജികള്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് നാളെ പരിഗണിക്കാനായി മാറ്റി.
വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി വി. ഗണേഷ്, എസ്ഡിപിഐ ജില്ലാ സെക്രട്ടറി കെ.സി. നസീര്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ കോവിഡ് ചികിത്സയ്ക്ക് മതിയായ വെന്റിലേറ്റര്‍ സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടി കെ.പി.എ .മജീദ് എംഎല്‍എ നല്കിയ ഹര്‍ജിയും ഹൈക്കോടതി ഇതോടൊപ്പം പരിഗണിക്കും. ഇന്നലെ സര്‍ക്കാര്‍ അഭിഭാഷകന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ജികള്‍ നാളേക്കു മാറ്റിയത്.
വാക്സിനേഷനു വിവേചനം: ഹര്‍ജി മാറ്റി
01:35 AM Jun 16, 2021 | Deepika.com