മുട്ടില്‍ മരംമുറി: പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ സര്‍ക്കാരിന്റെ നിലപാട് തേടി
01:35 AM Jun 16, 2021 | Deepika.com
കൊച്ചി: മുട്ടില്‍ മരംമുറി കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പ്രതികളായ വയനാട് വാഴവറ്റ സ്വദേശികളായ ആന്റോ അഗസ്റ്റിന്, ജോസുകുട്ടി അഗസ്റ്റിന്, റോജി അഗസ്റ്റിന് എന്നിവര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാടു തേടി. ജസ്റ്റീസ് അശോക് മേനോനാണ് ഹര്‍ജി പരിഗണിക്കുന്നത്.പട്ടയ ഭൂമിയിലെ മരം മുറിക്കാനുള്ള ഉത്തരവിന്റെ മറവില്‍ ഈട്ടിത്തടി വെട്ടിക്കടത്തിയ കേസില്‍ പ്രതികളാണ് മൂവരും.