കോന്നി: കോന്നി-കൊക്കാത്തോട് റൂട്ടിൽ കല്ലേലി വയക്കര പാലത്തിനടിയിൽ നിന്നും ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തി. അരുവാപ്പുലം പഞ്ചായത്ത് പ്രദേശത്തു നിന്ന് ഇന്നലെ രാവിലെ പതിനൊന്നോടെയാണ് അച്ചൻകോവിൽ നദിക്ക് കുറുകെയുള്ള പാലത്തിനടിയിൽ ഉപേക്ഷിക്കപ്പട്ട നിലയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടത്.
കഴിഞ്ഞ ദിവസം പത്തനാപുരം പാടം മേഖലയിൽ നിന്നും ജലാറ്റിൻ സ്റ്റിക്ക് കണ്ടെത്തിയതുമായി ബന്ധപ്പെട്ടു പോലീസും വനം വകുപ്പും ജാഗ്രതയിലായിരുന്നു. ഉപേക്ഷിക്കപ്പെട്ട നിലയിൽ വയക്കര പാലത്തിന് അടിയിൽ എന്തോ കണ്ടെത്തിയതിനെ തുടർന്ന് കല്ലേലി കരിപ്പാന്‍തോട് ഭാഗത്തു വനപാലകർ നടത്തിയ പരിശോധനയിലാണ് 96 ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്.
കോന്നി കല്ലേലിയിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തി
01:34 AM Jun 16, 2021 | Deepika.com