കൊച്ചി: സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സാനിരക്കും മരുന്നുകളുടെ വിലയും പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശം നടപ്പാക്കിയിട്ടുണ്ടോയെന്നും ഇതുമായി ബന്ധപ്പെട്ട മുന്‍ ഉത്തരവ് എങ്ങനെ നടപ്പാക്കിയെന്നും അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്കി.
സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് നിയന്ത്രിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നിര്‍ദ്ദേശം.
സ്വകാര്യ ആശുപത്രികളുടെ നിവേദനങ്ങള്‍ പരിഗണിച്ചോയെന്നും പ്രശ്നങ്ങള്‍ വിലയിരുത്താന്‍ നടപടികള്‍ സ്വീകരിച്ചോയെന്നും അറിയിക്കണം. കോവിഡ് രോഗത്തിനുള്ള വിഐപി ചികിത്സ സ്വീകരിക്കാനും ഇതിനായി പണം മുടക്കാനും തയാറുള്ളവരുണ്ടെങ്കിലും സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് ഇതിനു തടസമാണെന്നാണ് സ്വകാര്യ ആശുപത്രികളുടെ വാദം.
കോവിഡ് ചികിത്സാനിരക്ക്: നിര്‍ദേശം നടപ്പാക്കിയോയെന്നു കോടതി
01:34 AM Jun 16, 2021 | Deepika.com