തിരുവനന്തപുരം: ലോക്ഡൗണിനു മുൻപുള്ള ഹാജരിന്റെ അടിസ്ഥാനത്തിലാകും ലോക്ഡൗണ്‍ കാലത്തെ സംസ്ഥാന സർക്കാരിനു കീഴിലുള്ള ദിവസ വേതന, കരാർ ജീവനക്കാരുടെ ശന്പളം നൽകുക.
ഏപ്രിൽ 21 മുതൽ ലോക്ഡൗണ്‍ പ്രഖ്യാപിച്ച മേയ് എട്ടു വരെ പ്രവൃത്തി ദിവസങ്ങളുടെ 50 ശതമാനമോ അതിലധികമോ ദിവസങ്ങളിൽ ജോലിക്കു ഹാജരായ ദിവസ വേതന- കരാർ തൊഴിലാളികൾക്ക് മുഴുവൻ പ്രവൃത്തി ദിവസങ്ങളിലെയും വേതനം നൽകാൻ നിർദേശിച്ചു ധനവകുപ്പ് ഉത്തരവിറക്കി.
50 ശതമാനത്തിൽ കുറവു ദിവസങ്ങളിൽ ഹാജരായവർക്ക് ഹാജരായ ദിവസങ്ങളിലെ ശന്പളം നൽകും.
ലോക്ഡൗണ്‍: കരാർ ജീവനക്കാർക്ക് വേതനം നൽകും
01:32 AM Jun 16, 2021 | Deepika.com