മത-ജീവകാരുണ്യ സ്ഥാപനങ്ങൾ നികുതി ഇളവിനു രജിസ്ട്രേഷൻ പുതുക്കണം

01:32 AM Jun 16, 2021 | Deepika.com
കൊ​​ച്ചി: മ​​ത-​​ജീ​​വ​​കാ​​രു​​ണ്യ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് നി​​കു​​തി ഇ​​ള​​വി​​നാ​​യു​​ള്ള ര​​ജി​​സ്ട്രേ​​ഷ​​ൻ ഇ​​നി മു​​ത​​ൽ അ​​ഞ്ചു വ​​ർ​​ഷം കൂ​​ടു​​ന്പോ​​ൾ പു​​തു​​ക്ക​​ണ​​മെ​​ന്നു നി​​ർ​​ദേ​​ശം. നി​​ല​​വി​​ൽ ര​​ജി​​സ്ട്രേ​​ഷ​​നു​​ള്ള എ​​ല്ലാ മ​​ത-​​ജീ​​വ​​കാ​​രു​​ണ്യ സ്ഥാ​​പ​​ന​​ങ്ങ​​ളും ഈ ​​മാ​​സം 30ന​​കം പു​​തു​​ക്കാ​​നു​​ള്ള അ​​പേ​​ക്ഷ ന​​ൽ​​ക​​ണം. അ​​ല്ലാ​​ത്ത​​പ​​ക്ഷം നി​​കു​​തി​​യി​​ള​​വി​​നാ​​യു​​ള്ള ര​​ജി​​സ്ട്രേ​​ഷ​​ൻ സ്വ​​മേ​​ധ​​യാ റ​​ദ്ദാ​​ക്ക​​പ്പെ​​ട്ട​​താ​​യി ക​​ണ​​ക്കാ​​ക്കും. ട്ര​​സ്റ്റ്, സൊ​​സൈ​​റ്റി, ലാ​​ഭേ​​ച്ഛ ഇ​​ല്ലാ​​ത്ത ക​​ന്പ​​നി തു​​ട​​ങ്ങി എ​​ല്ലാ​​വി​​ധ മ​​ത-​​ജീ​​വ​​കാ​​രു​​ണ്യ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കും ഇ​​തു ബാ​​ധ​​ക​​മാ​​ണ്.

നി​​കു​​തി നി​​യ​​മ​​ത്തി​​ലെ വ​​കു​​പ്പ് 12 എ, 12 ​​എ​​എ, 10 (23 സി), 80 ​​ജി ഇ​​വ​​യ​​നു​​സ​​രി​​ച്ച് ര​​ജി​​സ്ട്രേ​​ഷ​​നു​​ള്ള സ്ഥാ​​പ​​ന​​ങ്ങ​​ളും പു​​തി​​യ വ​​കു​​പ്പ് 12 എ​​ബി അ​​നു​​സ​​രി​​ച്ചു​​ള്ള ര​​ജി​​സ്ട്രേ​​ഷ​​ൻ എ​​ടു​​ത്തി​​രി​​ക്ക​​ണം. വ​​കു​​പ്പ് 12 എ​​എ , 10 (23 സി) ​​എ​​ന്നി​​വ അ​​നു​​സ​​രി​​ച്ചു​​ള്ള ര​​ജി​​സ്ട്രേ​​ഷ​​ൻ ഉ​​ള്ള​​വ​​ർ​​ക്ക് ഇ​​നി​​മു​​ത​​ൽ ഇ​​തി​​ൽ ഏ​​തെ​​ങ്കി​​ലും ഒ​​രു ര​​ജി​​സ്ട്രേ​​ഷ​​ൻ മാ​​ത്ര​​മേ പു​​തു​​ക്കാ​​നാ​​കൂ.

നി​​ല​​വി​​ൽ ര​​ജി​​സ്ട്രേ​​ഷ​​ൻ ഇ​​ല്ലാ​​ത്ത മ​​ത-​​ജീ​​വ​​കാ​​രു​​ണ്യ സ്ഥാ​​പ​​ന​​ങ്ങ​​ളും നി​​കു​​തി​​യി​​ള​​വ് ആ​​ഗ്ര​​ഹി​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ൽ പു​​തി​​യ ര​​ജി​​സ്ട്രേ​​ഷ​​ൻ എ​​ടു​​ത്തി​​രി​​ക്ക​​ണം. ക​​ഴി​​ഞ്ഞ സാ​​ന്പ​​ത്തി​​ക വ​​ർ​​ഷം വ​​രെ ഇ​​ത്ത​​രം സ്ഥാ​​പ​​ന​​ങ്ങ​​ൾ നി​​കു​​തി ഇ​​ള​​വി​​നാ​​യു​​ള്ള ര​​ജി​​സ്ട്രേ​​ഷ​​ൻ ഒ​​രി​​ക്ക​​ൽ എ​​ടു​​ത്താ​​ൽ അ​​വ എ​​ന്ന​​ന്നേ​​ക്കു​​മു​​ള്ള​​താ​​യി​​രു​​ന്നു.

ആ​​ദാ​​യ​​നി​​കു​​തി ച​​ട്ട​​ങ്ങ​​ളി​​ലെ ഫോം 10 ​​എ യി​​ൽ ഇ​​ല​​ക്ട്രോ​​ണി​​ക് ആ​​യി ഡി​​ജി​​റ്റ​​ൽ ഒ​​പ്പി​​ട്ട്, മു​​ഖ്യ ആ​​ദാ​​യ നി​​കു​​തി ക​​മ്മീ​​ഷ​​ണ​​ർ​​ക്കോ ആ​​ദാ​​യ നി​​കു​​തി ക​​മ്മീ​​ഷ​​ണ​​ർ​​ക്കോ ആ​​ണു നി​​കു​​തി​​യി​​ള​​വി​​ന് അ​​പേ​​ക്ഷ ന​​ൽ​​കേ​​ണ്ട​​ത്. ട്ര​​സ്റ്റ് അ​​ഥ​​വാ സ്ഥാ​​പ​​നം രൂ​​പീ​​കൃ​​ത​​മാ​​യ​​തി​​ന്‍റെ പ്ര​​മാ​​ണം അ​​ഥ​​വാ രേ​​ഖ​​യു​​ടെ പ​​ക​​ർ​​പ്പ്, ര​​ജി​​സ്ട്രാ​​ർ ന​​ൽ​​കി​​യ സ്ഥാ​​പ​​ന​​ത്തി​​ന്‍റെ ര​​ജി​​സ്ട്രേ​​ഷ​​ൻ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റി​​ന്‍റെ പ​​ക​​ർ​​പ്പ്, ല​​ക്ഷ്യ​​ങ്ങ​​ൾ അം​​ഗീ​​ക​​രി​​ച്ച​​തി​​ന്‍റെ രേ​​ഖ, വാ​​ർ​​ഷി​​ക ക​​ണ​​ക്കു​​ക​​ളു​​ടെ പ​​ക​​ർ​​പ്പ്, സ്ഥാ​​പ​​ന​​ത്തി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള വി​​വ​​ര​​ങ്ങ​​ൾ, ആ​​ദാ​​യ​​നി​​കു​​തി നി​​യ​​മ​​ത്തി​​ൽ നി​​ല​​വി​​ൽ ര​​ജി​​സ്ട്രേ​​ഷ​​ൻ ഉ​​ണ്ടെ​​ങ്കി​​ൽ അ​​തി​​ന്‍റെ പ​​ക​​ർ​​പ്പ്, ര​​ജി​​സ്ട്രേ​​ഷ​​ൻ അ​​പേ​​ക്ഷ നി​​ര​​സി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ൽ ആ ​​ഉ​​ത്ത​​ര​​വി​​ന്‍റെ പ​​ക​​ർ​​പ്പ് തു​​ട​​ങ്ങി​​യ​​വ അ​​പേ​​ക്ഷ​​യോ​​ടൊ​​പ്പം സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട​​താ​​ണ്. ഇ​​വ​​യെ​​ല്ലാം സ്വ​​യം സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യാ​​ൽ മ​​തി. അവസാന തീയതി ഈ മാസം 30.