കൊയിലാണ്ടി: ദേശീയ പാതയില്‍ കൊല്ലം ടൗണില്‍ ടാങ്കര്‍ ലോറി ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരായ സഹോദരങ്ങള്‍ മരിച്ചു. മുചുകുന്ന് ഹിൽ ബസാർ ചെറുവത്ത് ഇമ്പിച്ചി അലിയുടെയും- റംലയുടെയും മക്കളായ മുഹമ്മദ് ഫാസിലും (26 ), ഫാസില (27) മാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് അപകടം. ഗുരുതരമായി പരിക്കറ്റ ഇരുവരെയും കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അപകടത്തില്‍ മുഹമ്മദ് ഫാസില്‍ ധരിച്ച ഹെല്‍മെറ്റ് പൊട്ടിച്ചിതറിയിട്ടുണ്ട്.
കൊല്ലം അങ്ങാടിയിലെ പഴക്കടയില്‍ നിന്ന് സാധനം വാങ്ങിയശേഷം വീട്ടിലേക്ക് പോകാന്‍ സ്കൂട്ടറില്‍ കയറിയ ഇവരെ കൊയിലാണ്ടി ഭാഗത്ത് നിന്ന് വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഷംനീർ ആണ് ഫാസിലയുടെ ഭർത്താവ്. മകൾ: ത്വഹിക്.
ടാങ്കർ ലോറി സ്കൂട്ടറിലിടിച്ച് സഹോദരങ്ങൾ മരിച്ചു
01:32 AM Jun 16, 2021 | Deepika.com